പ്രതിയെ തേടിപ്പോയ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരന്‍ മരിച്ചു

-

തിരുവനന്തപുരം>> വര്‍ക്കല ശിവഗിരിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. പോത്തന്‍കോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാന്‍ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു.

പനയില്‍ക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താന്‍ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വര്‍ക്കല സിഐ അടക്കം നാലുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടു. എന്നാല്‍ എസ്.എ.പി ബറ്റാലിനില്‍ നിന്ന് നിയോഗിച്ച ആലപ്പുഴ സ്വദേശി ബാലവിനെ കാണാതായി.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലില്‍ ബാലുവിനെ കണ്ടെത്തി. വള്ളം മറിഞ്ഞതിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ബാലുവിനെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

എസ്.എ.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →