Type to search

ഇതാണാ ദിവസം, വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് റിസപ്ഷന് ക്ഷണിച്ച് ബാല

Latest News Local News News

കൊച്ചി>>>നടന്‍ ബാലയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ബാല സ്ഥിരീകരിച്ചിരുന്നില്ല., ഇപ്പോഴിതാ , വിവാഹ റിസപ്ഷനെക്കുറിച്ചുള്ള വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് ബാല. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാര്‍ത്ത ആദ്യം പുറത്തു വന്നത്. വീഡിയോയില്‍ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.