LOADING

Type to search

ബാബരി മസ്ജിദ് നഷ്ടപ്പെട്ടു; ഇനിയൊരു പള്ളി കൂടി പോവാൻ അനുവദിക്കില്ല; ഗ്യാൻവാപി വിഷയത്തിൽ ഉവൈസി

National News

  • ഹൈദരാബാദ്>> യുപി ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് നഷ്ടപ്പെട്ടെന്നും ഇനിയൊയു പള്ളികൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ഉവൈസി പറഞ്ഞു.

 

സര്‍വേ തുടരാന്‍ അനുവദിക്കുന്ന ഉത്തരവ്, 1991ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. ഗ്യാന്‍വ്യാപിയില്‍ സര്‍വേ സംബന്ധിച്ച വാരണാസി കോടതിയുടെ ഉത്തരവ് ബാബരി മസ്ജിദിലെ സുപ്രീംകോടതി വിധിയെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ദേശീയ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കണം. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഉണ്ടായിരുന്ന അതേ നിലയില്‍ ആ​രാധാലയങ്ങളെ നിലനിര്‍ത്തണമെന്നാണ് 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നത്.

 

അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് മൂന്നു വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെടുന്ന കുറ്റമായാണ് നിയമത്തില്‍ പറയുന്നത്. ബാബരി മസ്ജിദ് കോടതി വിധിയും ആരാധനാലയങ്ങളുടെ രൂപഘടന മാറ്റുന്നതില്‍ സമാന ഉത്തരവ് തന്നെയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

 

യുപിയിലെ യോഗി സര്‍ക്കാര്‍ മുസ്‌ലിം ദേവാലയത്തിന്റെ ഘടന മാറ്റാനുള്ള നീക്കം നടത്തി നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഗ്യാന്‍വ്യാപി പള്ളിയില്‍ നടക്കുന്ന സര്‍വേ തുടരാനുള്ള വാരണാസി കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സര്‍വേ നടപടികള്‍ മെയ് 17നുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി രണ്ടംഗ കമ്മീഷനെയും കോടതി നിയമിച്ചിട്ടുണ്ട്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.