പെരുമ്പാവൂര്‍ >>>1972 സെപ്റ്റംബര്‍ 23 ന് തൃശൂര്‍ കൊച്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘങ്ങള്‍ കഠാരനെഞ്ചില് കുത്തിഇറക്കി കൊലപ്പെടുത്തിയ ധീരരക്തസാക്ഷി സഖാവ് അഴീക്കോടന്‍ രാഘവന് രക്തസാക്ഷിദിനം സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ വില്ലേജ് ജംഗ്ഷനില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലും അനുസ്മരണ സമ്മേളനവും നടന്നു

അനുസ്മരണ സമ്മേളനം സി.പി.ഐ.എം ഏരിയകമ്മിറ്റി അംഗം.കെ.ഈ നൗഷാദ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ബെസ്റ്റ് ലോക്കല്‍ കമ്മിറ്റിസെക്രട്ടറി വി.പി.ഖാദര്‍ അധ്യക്ഷനായി. സി.പി.ഐ.എം ബെസ്റ്റ് ലോക്കല്‍ കമ്മിറ്റിഅംഗം സി.വി.ജിന്നാ സ്വാഗതം പറഞ്ഞു .
സി.പി.ഐ.എം വെസ്റ്റ്ലോക്കല്‍ കമ്മിറ്റി അംഗം ടി.എം.നസീര്‍ നന്ദിപറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന അനുസ്മരണ യോഗത്തിലും പതാക ഉയര്‍ത്തല്‍ ചടങ്ങിലും തൊഴിലാളികളും പാര്‍ട്ടിസഖാക്കളും പങ്കെടുത്തു
Follow us on