LOADING

Type to search

ഓട്ടോറിക്ഷാ ഡ്രൈവര്‍ തെരുവുനായ കാരണം അപകടത്തില്‍ മരിച്ചു; കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

Latest News Local News News

കൊച്ചി>>>തെരുവുനായ കാരണം അപകടത്തില്‍പ്പെട്ടു മരണമടഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. കേരളത്തിലാദ്യമായിട്ടാണ് തെരുവ് നായ സംബന്ധിച്ച കേസില്‍ ഇത്രവും വലിയ തുക നഷ്ടപരിഹാരം നല്‍കുന്നത്.

സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ശ്രീ ജഗന്‍ കമ്മിറ്റിയാണ്തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ തിരുവങ്കുളത്ത് താമസിച്ചിരുന്ന ബിജുവിന്റെ കുടുംബത്തിന് 25,20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

2019 ഏപ്രില്‍ 4 നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ബിജുവിന്റെ ഭാര്യ സൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നതിങ്ങനെയാണ്, ‘ഈ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്നത് കാരണം തെരുവുനായയുടെ ശല്യം രൂക്ഷമായിരുന്നു. എന്റെ ഭര്‍ത്താവ് ഓട്ടോയോടിച്ച് വരുന്‌പോഴാണ് ഒരു നായ റോഡിന് കുറകെ ഓടിയത്.

നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ഭര്‍ത്താവ് വാഹനം ഒരു വശത്തേക്ക് തിരിക്കാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് ഓട്ടോ മറിയുകയും ചെയ്തു. അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.’

ബിജുവിന്റെ ബന്ധുക്കളിലൊരാള്‍ തെരുവുനായ ശല്യം പരിഹരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് ശ്രീ ജഗന്‍ കമ്മിറ്റിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് സൂര്യ പറയുന്നു. മരണപ്പെടുന്‌പോള്‍ 41 വയസ്സായിരുന്നു ബിജുവിന്റെ പ്രായം.

സൂര്യക്ക് പുറമെ ബിജുവിന്റെ മാതാപിതാക്കളായ കമല, പവിത്രന്‍ മകള്‍ ശിവാനി എന്നിവര്‍ക്കാണ് നഷ്ടപരിഹാര തുക ലഭിക്കുക. തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയാണ് പലിശ സഹിതം നഷ്പപരിഹാര തുക നല്‍കേണ്ടത്. നിലവില്‍ ഇന്‍ഫോ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനത്തില്‍ സീനിയര്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച് വരികയാണ് സൂര്യ.

മുന്‍പ് മാള സ്വദേശിയായ ഒരാള്‍ക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായിരുന്നു ഇത്തരത്തിലുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കമ്മിറ്റിക്ക് ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നായ റോഡിന് കുറുകേ ഓടുന്‌പോള്‍ അതിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാഹനം തിരിക്കുന്‌പോഴാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കാറ്.

തെരുവുനായകള്‍ കടിച്ച വ്യക്തികളില്‍ നിന്നും കമ്മിറ്റിക്ക് പരാതികള്‍ ലഭിക്കാറുണ്ട്. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരം കേസുകളില്‍ പരാതിക്കാര്‍ക്ക് പണം നല്‍കാന്‍ വിസമ്മതിക്കാറുണ്ടെന്ന് റിപ്പോര്ട്ടുകള്‍ പറയുന്നു.

ഇത്തരം ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കെയാണിത്. പലപ്പോഴും പരാതിക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഉന്നത അധികാരികളുടെ വാതിലില്‍ മുട്ടേണ്ട അവസ്ഥ വരാറുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് പരാതി നല്‍കണമെന്നാണ് ശ്രി ജഗന്‍ കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നത്. ഈയടുത്ത് പത്തനംതിട്ട ജില്ലയിലെ കുളനല പഞ്ചായത്ത് ഒരു പരാതിക്കാരാന്‍ 30,000 രൂപ നഷ്ടപരിഹാം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.