അട്ടപ്പാടി അരാഷ്ട്രീയ വാദികളുടെ കയ്യിലേക്കോ? പോലീസിനെതിരെ കലാപത്തിന് നീക്കം

അജിത ജെയ്ഷോർ -

അട്ടപ്പാടി>>>അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ആദിവാസി ഊരിലെ നേതാക്കളായ അച്ചനും മകനും ഊരിലെ തന്നെ മറ്റൊരു ആദിവാസി യുവാവിനും കുടുംബത്തിനും നേരെ നടത്തിയ മാരകമായ അക്രമത്തില്‍ തല നെടുകെ പിളര്‍ന്ന കുറുന്താ ചലം എന്നയാളുടെ അവസ്ഥ ആശുപത്രിയില്‍ പോയിനേരില്‍ കണ്ട് മൊഴിയെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി.

പ്രതികളായ മൂപ്പന്‍ ചൊറിയനെയും മകന്‍ മുരുകനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ചെന്ന പോലീസുകാര്‍ പ്രതികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി നിയമ നടപടികളുമായ് സഹകരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആദിവാസികളാണെന്നും ഞാന്‍ ആദിവാസി നേതാവാണെന്നും ,പോലീസുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് പോലിസിന് ബലം പ്രയോഗിക്കേണ്ടതായ സന്ദര്‍ഭം പ്രതികള്‍ ഉണ്ടാക്കിയെടുക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ആദിവാസി യുവാവിന് നിയമവും നീതിയും അവകാശപ്പെട്ടതാണ് അത് നടപ്പാക്കി കൊടുക്കാന്‍ പോലീസ് തയ്യാറായില്ലായിരുന്നെങ്കില്‍ മറ്റൊരു മധു .. അട്ടപ്പാടിയില്‍ സംഭവിച്ചേനെയെന്നുള്ള കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണ്. മറ്റൊരു കാര്യം ഏതാണ്ട് നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഊരില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോയ പോലീസിന് പ്രതികളുടെ കുടുംബക്കാരുടെ പ്രതിഷേധം മാത്രമേ അഭിമുഖീകരിക്കേണ്ടി വന്നുള്ളു. എന്നിട്ടും പോലീസ് സംയമനം പാലിക്കുന്നതായ് വീഡിയോകളില്‍ നിന്ന് വ്യക്തമാകും.

ഈ വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുടെ ലക്ഷ്യം ആദിവാസി സംരക്ഷണമോ, ക്ഷേമ മോ അല്ല .അരാഷ്ട്രവാദികളായ മാവോയിസ്റ്റ് ആശയങ്ങള്‍ ഊരുകളില്‍ നടപ്പാക്കാനും അതിന്റെ പേരില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാനുമാണെന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് .മൂന്ന് പേര്‍ മാത്രം ചേര്‍ന്ന് രൂപം കൊടുത്തിരിക്കുന്ന ആദിവാസി സംരക്ഷണ സംഘടന എന്ന കടലാസു സംഘടനയുടെ പേരില്‍ 50 ലക്ഷം രൂപ മാത്രമേ അവിടെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒ യുടെ കയ്യില്‍ നിന്ന് ആവശ്യപ്പെട്ടത് എന്ന് സ്വന്തം ഫേയ്‌സ്ബുക്കിലൂടെ തുറന്ന് സമ്മതിച്ച പഴയ കാല ആര്‍.എസ് .എസ്. നേതാവും ഇപ്പോഴത്തെ ആദിവാസി സംരക്ഷകനും.പോലിസി നോട് മല്‍പിടുത്തം നടത്തി ഉടുമുണ്ട് പറിഞ്ഞു പോകുന്ന ആള്‍ക്ക് വേണ്ടിയാണ് മനുഷ്യവകാശ പ്രവര്‍ത്തകരും പുരോഗമന വാദികളും. അക്രമത്തില്‍ മാരകമായി തല പിളര്‍ന്നപരിക്കേറ്റ ആദിവാസി യുവാവിനും മാതാവിനും അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ എന്ന ‘ ചോദ്യം ഇവിടെ പ്രസക്തമാണ്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ടാല്‍ ഉടനെ പ്രസ്താവന ഇറക്കുന്ന പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പക്ഷത്തോ, അതോ അരാഷ്ട്രീയ വാദികളായ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൂടെയാണൊ എന്ന് സംശയിക്കണം. 1984-ല്‍ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ ഭാരത സര്‍ക്കാരിന് നടത്തേണ്ടി വന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് കാരണക്കാരനായ പാക്കിസ്ഥാന്റെ സംഭാവനയായ ഖാലിസ്ഥാന്‍ നേതാവ് ജര്‍ണയില്‍ സിംഗ് ഭി ദ്രന്‍ വാലയെ ഇന്ദിരാഗാന്ധി വളര്‍ത്തിയ സാഹചര്യം വീണ്ടും അട്ടപ്പാടിയിലൂടെ സൃഷ്ടിക്കുകയാണ് .ഇന്ദിര ഗാന്ധിയുടെ പിന്‍തലമുറക്കാരനായ പ്രതിപക്ഷ നേതാവ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല.. ഷോളയൂര്‍ പോലീസിന്റെ കൃത്യമായ ഇടപെടലുകളും കോവിഡ് കാലയളവില്‍ തുടക്കം മുതല്‍ അട്ടപ്പാടി മേഖലയില്‍ പാലക്കാട് ജില്ലാ പോലീസിന്റെ കീഴില്‍ നടന്നിട്ടുള്ളതും നടന്നു കൊണ്ടിരിക്കുന്നതുമായ ആദിവാസി ക്ഷേമ പരിരക്ഷകരുതലുകള്‍ ഊരിലുള്ളവര്‍ അനുഭവിച്ച് സംരക്ഷിതരായിരുന്നതിനാലാണ് ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും അട്ടപ്പാടിയെ ഈ സംഭവത്തിലും കലാപഭൂമിയാക്കാന്‍ അരാഷ്ട്ര വാദികള്‍ക്ക് സാധിക്കാത്തതും, ഇനിയും ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരും പോലീസും ജാഗരൂകരായി ഇരിക്കുന്നതോടൊപ്പം പോലീസിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും എതിരെ നടക്കുന്ന ഗുഢാലോചനകളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടതാണ്.

അജിത ജെയ്ഷോർ

About അജിത ജെയ്ഷോർ

View all posts by അജിത ജെയ്ഷോർ →