എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ -

കോതമംഗലം>>>എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലീസ്അറസ്റ്റ്‌ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐ യുടെ എടിഎംകവര്‍ച്ചചെയ്യുകയുംപരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിന്‍ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി വന്നിരുന്ന രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍അനില്‍മത്തായി (40)എന്നയാളെയുമാണ് കോതമംഗലം പോലീസ് അറസ്റ്റ്‌ചെയ്തത്.


പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.ഷഹജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്.

ഈയിടെ നടന്ന മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവികെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു.മൂവാറ്റുപുഴഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, കോതമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍.വി.എസ്സ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍, സലിം, ഇ.പി.ജോയ്, ലിബു തോമസ്സ്, എ.എസ്.ഐ ബിനു വര്‍ഗീസ്, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനില്‍ മാത്യു,സി.പി.ഒ മാരായ അനൂപ്, ഷിയാസ്.എം.കെ എന്നിവരാണ് മറ്റ് അന്വേഷണസംഘാംഗങ്ങള്‍.

മോഷണകേസുകളില്‍ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവികെ.കാര്‍ത്തിക്ക് പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →