എടിഎം വഴി പണം പിന്‍വലിക്കുന്നതിന് ജനുവരി മുതല്‍ നിരക്ക് കൂടും

-

തിരുവനന്തപുരം>>ജനുവരി മുതല്‍ സൗജന്യ പരിധിക്കു പുറത്തുവരുന്ന എടിഎം ഇടാപാടുകള്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും. എടിഎം ഇടപാടുകളുടെ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.


ഓരോ ഇടപാടിനും 20 രൂപയ്ക്കു പകരം 21 രൂപയും ജി.എസ്.ടിയുമാണ് നല്‍കേണ്ടിവരിക. 2022 ജനുവരി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്.


പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകളും ഉള്‍പ്പെടും. മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →