അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

-

തൃശ്ശൂര്‍>>അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോള്‍ ആണ് ഇയാള്‍ക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →