LOADING

Type to search

‘അസമില്‍ നടക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷ വേട്ട’; അഖിലേന്ത്യ കിസാന്‍ സഭാ

Latest News Local News News

അസം>>>അസമില്‍ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ടയെന്ന് അഖിലേന്ത്യ കിസാന്‍ സഭാ. കേന്ദ്രം കര്‍ഷകരെ ശാരീരികമായി അക്രമിക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ക്കെതിരെയുള്ള ബിജെപി അതിക്രമം അവസാനിപ്പിക്കണമെന്നും അഖിലേന്ത്യ കിസാന്‍ സഭാ വ്യക്തമാക്കി. അസമില്‍ കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭാ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ പ്രക്രിയ ആരംഭിച്ചതെന്നും ബലം പ്രയോഗിച്ചു ഒഴിപ്പിക്കുന്നതിന് മുമ്ബായി അവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാനുള്ള ബാധ്യത ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനുണ്ടെന്നും കര്‍ഷകരെ ശാരീരികമായി ആക്രമിച്ചു തോല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും അഖിലേന്ത്യാ കിസാന്‍ സഭ വ്യക്തമാക്കി .

നേരത്തെ ഹരിയാനയില്‍ ഒരു കര്‍ഷകനെ ബിജെപി സര്‍ക്കാര്‍ കൊലപ്പെടുത്തിയെങ്കില്‍ അസമില്‍ അത് മൂന്നായി മാറിയെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹനന്‍ മോള്ളാഹ് വിമര്‍ശിച്ചു.

അതേസമയം, അസമില്‍ കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ന്യുനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടകളെ ശക്തമായി ചെറുക്കുമെന്നും അഖിലേന്ത്യ കിസാന്‍ സഭ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അസമില്‍ കര്‍ഷകര്‍ക്ക് നേരെ വ്യാപക അക്രമം പോലിസ് അഴിച്ചുവിട്ടത്. എന്നാല്‍ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.