LOADING

Type to search

ഏഷ്യാഡ് താരം എം.ടി.മേരി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍. രാജേഷിനെ വീട്ടിലെത്തി അനുമോദിച്ചു

Latest News Local News News

മൂവാറ്റുപുഴ>>>ഏഷ്യാഡ് താരം എം.ടി.മേരി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍. രാജേഷിനെ വീട്ടിലെത്തി അനുമോദിച്ചു. രണ്ട് കായിക താരങ്ങള്‍ കണ്ടുമുട്ടിയ നിമിഷം ഇരുവര്‍ക്കും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി.

82-ലെ ഏഷ്യാഡിലെ അത് ലറ്റ് താരമായിരുന്ന എം.ടി. മേരി ട്രാക്കിലെ പരിക്കിനെ തുടര്‍ന്ന മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങിയ കഥ പറയുമ്പോള്‍ ഇരുവരുടേയും കണ്ണുകളില്‍ ഈറനണിഞ്ഞു.

ഒരുകായികതാരം കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ഉന്നതിയിലേക്ക് ഉയര്‍ന്നുപോകുന്നത്. പി.ആര്‍. രാജേഷ് ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാവാകുന്നത് കണ്ടപ്പോള്‍ പ്രായം മറന്ന് തുള്ളിചാടിയ വിവരവും മേരി രാജേഷിനോട് പറഞ്ഞു.

ഓരോകായികതാരവും രാജ്യത്തിന്റെ സ്വത്താണെന്നും പി.ആര്‍ . രാജേഷ് ഭാരതിയരുടെ അഭിമാനം ലോകത്തിനുമുന്നില്‍ ഉയര്‍ത്തി പിടിച്ചയാളായിട്ടാണ് കാണുന്നതെന്ന് എം.ടി. മേരി പറഞ്ഞു.

ഒളിപ്യന്‍ രാജേഷിലൂടെ ഇന്ത്യയുലേയും കേരളത്തിലേയും കായികമേഖലക്ക് പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കുവാനും രാജേഷ് എന്ന ഒളിപിക്‌സ് മെഡല്‍ജേതാവിലൂടെ കഴിയുമെന്ന വിശ്വാസവും ഇരുവരും പങ്കുവച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് പി.ആര്‍. രാജേഷിന്റെ വീട്ടിലെത്തിയ എം.ടി.മേരി പ്രത്യേകം തയ്യാറാക്കിയ മൊമന്റോ കൊടുത്താണ് രാജേഷിനെ ആദരിച്ചത്.

തനിക്കികിട്ടിയ ഒളിമ്പിക്‌സ് മെഡല്‍ രാജേഷ് എം.ടി. മേരിയുടെ കഴുത്തിലണിയിച്ചു. തുടര്‍ന്ന മേരി മെഡല്‍ വീണ്ടും പി.ആര്‍. രാജേഷിനെ ഒന്നുകൂടി അണിയിച്ച് തന്റെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് കായിക മേഖലയുടെ ഭാവിയെ കുറിച് ഇരുവരും ചര്‍ച്ച ചെയ്തു.

പുതിയ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാരുകള്‍ ചെയ്യുന്ന വേവനങ്ങളില്‍ ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു. അടുത്ത ഒളിമ്പക്‌സില്‍ വീണ്ടും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കുവാന്‍ പരിശീലനം ആരംഭിക്കണമെന്നും അറിയിച്ചുകൊണ്ടാണ് എം.ടി. മേരി യാത്രയായത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.