അശമന്നൂരില്‍ ജന ജാഗരണ്‍ അഭിയാന്‍ പദയാത്ര നടത്തി

പെരുമ്പാവൂര്‍>>കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓടക്കാലിയില്‍ നിന്ന് പയ്യാലിലേക്ക് ജനജാഗരന്‍ അഭിയാന്‍ പദയാത്ര നടത്തി. അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി വര്‍ഗീസ്, കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ബെന്നി ബഹനാന്‍ എംപി ഓടക്കാലിയില്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കെ പി ധനപാലന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റോജി എം ജോണ്‍ എംഎല്‍എ,ഒ ദേവസി, മനോജ് മൂത്തേടന്‍,ബേസില്‍ പോള്‍, ടി എന്‍ സദാശിവന്‍, ഷാജി സലിം,ഷൈമി വര്‍ഗീസ്, ലതാഞ്ജലി മുരുകന്‍,പി കെ ജമാല്‍,സനോഷ് സി മത്തായി,പി എസ് രാജന്‍, പ്രീത സുകു, അഡ്വ ചിത്ര ചന്ദ്രന്‍,പി രഘുകുമാര്‍, സുബൈദ പരീത്, ബിന്ദു നാരായണന്‍, അഗ്രോസ് പോള്‍ പുല്ലന്‍,എം എം ഷൗക്കത്തലി, ജോര്‍ജ് ആന്റെണി,എല്‍ദോസ് വര്‍ഗീസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗരണ്‍ അഭിയാന്‍ പദയാത്ര ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →