
പെരുമ്പാവൂര്‍>>>അശമന്നൂര്‍ പഞ്ചായത്ത് ഓഫീസിന് താഴേ യുള്ള കടമുറി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ലേല നടപടികള്‍ ഒഴിവാക്കി സിപിഐ നേതാവിന് അനധികൃതമായി നല്‍കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനെതിരെ മൂന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ രംഗത്ത്.
എസ് സി സംവരണം ചെയ്തിട്ടുള്ള കടമുറി യാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ലേലനടപടികള്‍ ഒഴിവാക്കി നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുറി അനുവദിക്കുന്നതിന് നിയമപരമായി പഞ്ചായത്ത് കമ്മിറ്റിക്ക് അവകാശമില്ലാത്തതും പരസ്യ ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് ചട്ടമുള്ളമുള്ളതാണ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ മെമ്പര്‍മാരായപി കെ ജമാല്‍, അഡ്വ ചിത്ര ചന്ദ്രന്, സുബൈദ പരീത് എന്നിവര്‍ ശക്തമായി എതിര്‍ക്കുകയും രേഖാമൂലം വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു.

Follow us on