Type to search

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Latest News Local News News

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

അസം സ്വദേശികളായ ആഷിക്കുല്‍ ഇസ്ലാം (23), ഇമ്രാതുല്‍ (20 )എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ട് വന്നതാണിത്. ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുനത്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്കായ് എത്തിച്ചതാണിത്. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയുടോതാണ് ഗോഡൗണ്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എ.എസ്.പി അനൂജ് പലിവാല്‍, എസ്.എച്ച്. ഒ സി.ജയകുമാര്‍, എസ്.ഐമാരായ റിന്‍സ്.എം..തോമസ്, ജോസി ജോണ്‍സന്‍, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, വി.എന്‍.ജമാല്‍, പി.എ ഷിബു, ബാബു കുര്യാക്കോസ് .പി.എസ്.സുബൈര്‍, കെ.എ.നൌഷാദ് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി കെ,കാര്‍ത്തിക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.