LOADING

Type to search

പതിനാലുകാരിയുടെ കൈയ്ക്ക് പിടിച്ചു: യുവാവിന് മൂന്നുവര്‍ഷം കഠിനതടവും പിഴയും

Latest News Local News News

കാസര്‍ഗോഡ്>>> പതിനാലുകാരിയുടെ കൈയില്‍ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസില്‍ യുവാവിന് പോക്‌സോ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒ്‌റവത് മാസം അധികം തടവ് അനുഭവിക്കണം.

ബന്തടുക്ക മാരിപ്പടുപ്പിലെ പി.കെ. സുരേഷിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

2016 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം എസ്ഐയായിരുന്ന ജയകുമാര്‍ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.