
മൂവാറ്റുപുഴ>>> വിദ്യാര്‍ഥിനിയെ പ്രണയംനടിച്ച് തട്ടികൊണ്ട്പോയി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പെരുവംവഴി കടയ്ക്കനാട് മാണിക്കുന്നേല്‍ കോളനിയില്‍ മാണിക്കുന്നേല്‍ വീട്ടില്‍ എല്‍ദോ ഡേവിഡ് (26)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വലയില്‍ വീഴ്ത്തുകയായിരുന്നു. നിരവധിതവണ ഫോണില്ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയെ വിളിച്ച്കൊണ്ടിരുന്ന യുവാവിനൊപ്പം പെണ്‍കുട്ടി പോകുകയായിരുന്നു.
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ
വിദ്യാര്‍ഥിനി വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് വിദ്യാര്‍ഥിനിയെ കണ്ടെത്തുകയും ചെയ്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 2012ല്‍ പ്രതിയുടെ കൂടെപഠിച്ചിരുന്ന കാമുകിയായ വിദ്യാര്‍ഥിനി ബന്ധം ഉപേകിച്ച് പോയതിന്റെ പേരില്വിദ്യാര്ഥിനിയുടെ മുഖത്ത് മുളക്പൊടിയെറിഞ്ഞ കേസിലും പ്രതിയായിരുന്നു ഇയാള്‍.

Follow us on