LOADING

Type to search

തടിക്കക്കടവില്‍ കാറിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്: നാല് പേര്‍ കൂടി അറസ്റ്റില്‍

Latest News Local News News

പറവൂര്‍>>>തടിക്കക്കടവില്‍ കാറിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍ . ആലുവ പൈപ്പ് ലൈന്‍ മഠത്തിപ്പറമ്പില്‍ യാസര്‍ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടില്‍ അനൂപ് (29) ഊന്നുകല്‍ തലക്കോട് മറ്റത്തില്‍ ബെയ്‌സില്‍ ബോസ് (23) ആലങ്ങാട് ചീനിവിള ആഷ്‌ലിന്‍ ഷാജി (22) എന്നിവരെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

വെളിയത്തു നാട് ചെത്തിക്കാട് വീട്ടില്‍ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടില്‍ താരിസ് (31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെയാണ് സംഭവം. റയോണ്‍പുരം സ്വദേശി ബിജുവാണ് കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്ത്വത്തില്‍ ഡി.വൈ.എസ്.പി പി,കെ. ശിവന്‍കുട്ടി, എസ്.എച്ച്. ഒ കെ. ഉണ്ണികൃഷ്ണന്‍ , എസ്.ഐ വേണുഗോപാലന്‍, എ.എസ്.ഐ മാരായ സജിമോന്‍, ബിനോജ്, സുഭാഷ്, എസ് സി.പി.ഒ മാരായ സജിത്, സിറാജുദീന്‍, കെവിന്‍ എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.