LOADING

Type to search

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍

Kothamangalam

കോതമംഗലം >>നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍. ഇടുക്കി വെള്ളത്തൂവല്‍ വടക്കേ ആയിരം ഏക്കര്‍ ഭാഗത്ത് ചക്കിയാങ്കല്‍ വീട്ടില്‍ ഇപ്പോള്‍ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭന്‍ (62) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 30 ന് മലയന്‍കീഴ് സ്വദേശി വര്‍ഗീസിന്റെ വീട്ടില്‍ നിന്നും 25000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകക്കേസിലും, നിരവധി മോഷണക്കേസിലും പ്രതിയാണ് ഇയാള്‍. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിം, എസ്.സി.പി.ഒ ടി.ആര്‍. ശ്രീജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.