നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

-

മുവാറ്റുപുഴ >>പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അടുത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത ആള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മുവാറ്റുപുഴ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഇസ്പേട്കവല ഭാഗത്ത് കോട്ടമുറിക്കല്‍ വീട്ടില്‍ ഷക്കീറിനെയാണ് (47) മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നിരിക്കപറമ്പ് ഭാഗത്ത് കല്‍പണിക്ക് വന്നതായിരുന്നു പ്രതി.

സംഭവത്തിനു ശേഷം ഫോണ്‍ ഓഫ് ചെയ്ത് പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരിന്നു. വര്‍ഷങ്ങളായി ഭാര്യയും കുടുംബവുമായി അകന്നു കഴിയുന്ന പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, എ.എസ്.ഐ ജയകുമാര്‍ പി.സി, സി.പി.ഓ ബിബില്‍ മോഹന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →