ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

-

ആലപ്പുഴ>> ചേര്‍ത്തലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു പ്രതികളുടെ ശ്രമം. ചേര്‍ത്തല ബൈപ്പാസ് ജംഗ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പച്ചക്കറി ലോറി പരിശോധിച്ചപ്പോഴാണ് വന്‍ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസിന് കണ്ടെത്തിയത്.

ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്ക് താഴെ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നൂറ് ചാക്കുകളിലായി ഒന്നരലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സേലം സ്വദേശികളായ അരുള്‍മണി, രാജശേഖര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്ക് വേണ്ടിയാണ് ഇത്ര വലിയ ലഹരി കടത്ത് നടത്തിയതെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായവരെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →