പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍

നെടുമ്പാശ്ശേരി >>പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍. അയ്യമ്പുഴ കട്ടിങ്ങില്‍ എലിഞ്ഞേലി വീട്ടില്‍ അലോഷ്യസ് (19) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, എസ് ഐ അനീഷ്.കെ.ദാസ്, എ എസ് ഐ സുനില്‍കുമാര്‍, എസ് സി പി ഒ മാരായ ജിസ്‌മോന്‍, റോണി, മീരാ രാമകൃഷ്ണന്‍, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →