ഭാര്യയെയും , മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പെരുമ്പാവൂര്‍>>ഭാര്യയെയും , മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ ചിന്താമണി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (46) എന്നയാളെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം മദ്യം വാങ്ങാന്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കത്തി കുത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടാണ് സഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് , എ.എസ് ഐ ദിലീപ്, എസ്.സി.പി. ഒ മാരായ മുഹമ്മദ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →