മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റില്‍

-

ആലുവ>>മണപ്പുറത്തെ നടപ്പാലത്തിനു സമീപം മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റില്‍. കീഴ്മാട് വാണിയപ്പുരയില്‍ വീട്ടില്‍ ലുക്മാനുള്‍ ഹക്കീം (21), കാഞ്ഞൂര്‍ പുതിയേടം പുതുശേരി വീട്ടില്‍ ജിസ്‌മോന്‍ (20), തുരുത്ത് സ്‌ക്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വെളിയത്ത് വീട്ടില്‍ ജോര്‍ജ് (19), തൃക്കാക്കര പള്ളിലം കരയില്‍ പ്ലാമടത്ത് വീട്ടില്‍ സഞ്ജയ് (19) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെളിയത്തുനാട് സ്വദേശി സാദിഖിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ച് പതിനയ്യായിരം രൂപയും , മുപ്പത്തിരണ്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്നത്. അവശാനായ സാദിഖ് പുഴയില്‍ ചാടി നീന്തിയാണ് രക്ഷപ്പെട്ടത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നുപേരെ ആലുവയില്‍ നിന്നും, ഒരാളെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. ഇന്‍സ്‌പെക്ടര്‍മാരായ പി.ജെ നോബിള്‍ , അനില്‍കുമാര്‍ എസ്.ഐമാരായ എസ്. ഷമീര്‍ , കെ.വി ജോയി, കെ.പി ജോണി എ.എസ്.ഐ പി.എ ഇക്ബാല്‍ സി.പി. ഒമാരായ എന്‍.എ മുഹമ്മദ് അമീര്‍ , എച്ച്. ഹാരിസ്, എസ്.സജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →