കാച്ചാണിയില്‍ നാടന്‍ പടക്കമെറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

-

തിരുവനന്തപുരം>> കാച്ചാണിയില്‍ നാടന്‍ പടക്കറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍ സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പതിനൊന്നു മണിയോടെയാണ് രണ്ടു ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്.

ഒരു ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ മറ്റൊരു ബൈക്കിലെത്തിവര്‍ക്കെതിരെ നാടന്‍ പടക്കമറിഞ്ഞു. വെള്ളനാട് സ്വദേശി രാഹുലിനെ വെട്ടുകയും ചെയ്തു. ഗോകുല്‍,ആഷിഖ്, സച്ചിന്‍ എന്നിവരാണ് ആക്രമിച്ചതെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →