രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ കൊന്ന് നരബലി; 3 പേര്‍ അറസ്റ്റില്‍

-

ചെന്നൈ>>ഭര്‍ത്താവിന്റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശര്‍മിള ബീഗം, കൂട്ടുനിന്ന ഭര്‍ത്താവ് അസ്ഹറുദ്ദീന്‍, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്നാട് തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീന്‍ വളര്‍ത്തല്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →