-

യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് പിടിയില്‍

തൃശൂര്‍>> യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് പിടിയില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീനെയാണ് (40) സിറ്റി പോലീസ് പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീന്‍. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആരുമില്ലാത്ത സമയത്തു വീട്ടിലെത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.

കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി ജീവനൊടുക്ക‍ുകയായിരുന്നു. 2020 സെപ്റ്റംബറില്‍ ഷൊര്‍ണൂര്‍ റോഡിനു സമീപം ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണു യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. . പോലീസിനു പരാതി നല്‍കി ഒരു വര്‍ഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →