കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

ന്യൂസ് ഡെസ്ക്ക് -

ഇടുക്കി>>>വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ദേവികുളം താലൂക്കില്‍ വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടുക്കി-കോട്ടയം സംയുക്ത വിജിലന്‍സ് സ്‌ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്നും 1,20,000 രൂപയും പിടിച്ചെടുത്തു.

പുരയിടത്തിലെ യൂക്കാലി മരങ്ങള്‍ വെട്ടുന്നതിന് അനുമതി നല്‍കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. അനുമതിക്കായി സമീപിച്ചപ്പോള്‍ പണം ആവശ്യപ്പെട്ട വിവരം ഇയാള്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.

ഇതുപ്രകാരം പണം കൈമാറുന്നതിനിടെ ഇരുവരേയും വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →