LOADING

Type to search

തെറ്റുധരിപ്പിച്ചത് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ ആണെന്ന്; പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

Latest News Local News News

കണ്ണൂര്‍>>> വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്നു. സമീപകാലത്താണ് വ്യാജ വനിതാ ഡോക്ടറെ കണ്ണൂരില്‍ നിന്നും പിടികൂടിയത്. ഇപ്പോഴിതാ സമാന രീതിയിലുള്ള സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് കണ്ണൂരില്‍.

ഡോക്ടറെന്ന വ്യാജേന ജനങ്ങളെ പറ്റിച്ച് യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങള്‍.ഒടുവില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സത്യങ്ങള്‍ പുറത്ത് വരുന്നത്.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ സ്വദേശി 29 കാരനായ നജീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയ പയ്യന്നൂ കണ്ടങ്കാളിയിലെ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.

വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് 6 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും ഇയാള്‍ ഈടാക്കിയത്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. നജീബ് പിലാത്തറയില്‍ സര്‍വീസ് സ്റ്റേഷന്‍ നടത്തുകയാണ്.കൂടുതല്‍ അന്വേഷണം നടക്കുന്നതായി പരിയാരം പൊലീസ് അറിയിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.