പനമ്പള്ളി നഗറില്‍ തോക്ക് ചൂണ്ടി ഭീഷണി; യുവാവ് അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം >>>എറണാകുളം പനമ്പള്ളി നഗറില്‍ തോക്ക് ചൂണ്ടി ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. കോതമംഗലം സ്വദേശി ജ്യുവലാണ് പിടിയിലായത്. യുവാവില്‍ നിന്ന് എയര്‍ പിസ്റ്റല്‍ പിടിച്ചെടുത്തു. ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തോക്ക് ചൂണ്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ പനമ്പള്ളി നഗറിലെ പാര്‍ക്കില്‍വച്ച് ജ്യുവല്‍ ഒരു സംഘത്തിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ലഹരിമരുന്ന് സംഘത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് തോക്ക് ചൂണ്ടലിലേക്കെത്തിയത്. തോക്ക് എവിടെനിന്ന് കിട്ടിയെന്നും ലഹരിമരുന്ന് സംഘത്തെക്കുറിച്ചും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →