നാടുവിട്ട പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍; അറസ്റ്റിലായത് 21 വര്‍ഷത്തിന് ശേഷം

web-desk -

തിരുവനന്തപുരം>>> കടകള്‍ ആക്രമിച്ചതിന് 21 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാള്‍ അറസ്റ്റില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സജിമോന്‍ ( 44 ) എന്നയാളെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

2000-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോലയില്‍ കടകള്‍ ആക്രമിച്ചതിനാണ് സജിമോനെതിരെ കേസെടുത്തത്. എന്നാല്‍ ഇയാള്‍ വിചാരണക്കായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി. നാടുവിട്ട ഇയാളെ പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലായി ഇയാള്‍ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയില്‍ താമസിച്ചു വരികയായിരുന്നു.