
കൊച്ചി: അര്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്. അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. അര്ജുന് ആയങ്കിയുടെ മൊഴിയെ തുടര്‍ന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്ജുന് ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്ജുന് സാമ്ബത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്. എന്നത് അര്ജുന് പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.

ഈ മൊഴികളും പിന്നീട് മറ്റു പലരില്‍ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേര്‍ത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. അര്‍ജുന്റെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് അമല നല്കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
കരിപ്പൂര്‍ കേന്ദ്രീകരിച്ച സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അര്ജുന് ആയങ്കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. രണ്ടാമതും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടും കോടതി അനുവദിച്ചില്ലെങ്കിലും ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. അന്നു സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലും പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നാം പ്രതിയും സ്വര്‍ണ്ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റ് ഫോണില്‍ അര്‍ജുനെ സംബന്ധിച്ച തെളിവുകള്‍ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാള്‍ക്ക് പല രീതില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിരുന്നു.

അര്ജുന് ആയങ്കിയും ഷാഫിയും തമ്മില്‍ അടുത്ത ബന്ധമെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്. അന്വേഷണത്തില്‍ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അര്ജുന് പല കാര്യങ്ങളാണ് പറയുന്നത്. ഇയാള്‍ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.

Follow us on