രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കുന്നതിനെ എതിര്‍ത്തത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍;കത്ത് പുറത്ത്

-

തിരുവനന്തപുരം>>രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കുന്നതിനെ എതിര്‍ത്തത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

കേരള സര്‍വ്വകലാശാലയിലെ ഡിലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള ഗവര്‍ണ്ണറെ രേഖാമൂലം ഇക്കാര്യം അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന കത്തകാണ് പുറത്തു വരുന്നത്. സ്വന്തം കൈപ്പടയിലാണ് വൈസ് ചാന്‍സലര്‍ ഇത് എഴുതി ഗവര്‍ണ്ണര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞതിന് വിസിയുടെ കത്തില്‍ പരാമര്‍ശവുമില്ല. ഏത് സാഹചര്യത്തിലാണ് വിസി ഇത്തരത്തിലൊരു കത്ത് നല്‍കിയതെന്നും വ്യക്തമല്ല.

വെള്ളപേപ്പറില്‍ ഗവര്‍ണ്ണറെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്. ഇതോടെ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത് ശരിയാണെന്ന് വ്യക്തമാകുകയാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി താങ്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്തുവെന്നും അവര്‍ക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കുന്നതാണ് വിസിയുടെ കത്ത്. എന്നാല്‍ സിന്‍ഡിക്കേറ്റില്‍ ഇത് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടുമില്ലെന്നാണ് സൂചന. അങ്ങനെ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രപതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന വാദവും സജീവമാണ്. കുറച്ചു വാചങ്ങളിലാണ് കാര്യങ്ങള്‍ വിസി വിശദീകരിക്കുന്നത്.

ഡി ലിറ്റ് ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഗവര്‍ണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ കേരള വിസി നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തായത്. ഇത് വിസിയുടേത് തന്നെന്ന് രാജ് ഭവന്‍ വ്യത്തങ്ങളും സമ്മതിക്കുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →