അറേക്കാപ്പ് കോളനിയില്‍ നിന്ന് ഇടമലയാറിലെത്തിയ ആദിവാസികള്‍ക്ക് സഹായവുമായി ജനകീയ കൂട്ടായ്മ

സ്വന്തം ലേഖകൻ -

കോതമംഗലം >>> കനത്ത മഴയും കാട്ടാന ശല്യവും ഉള്‍പ്പെടെ ദുരിതങ്ങള്‍ മൂലം ഇടമലയാറില്‍ എത്തി ചേര്‍ന്ന ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാം ഘട്ട സഹായവുമായി കോതമംഗലം ജനകീയ കൂട്ടായ്മയും കോതമംഗലം ധര്‍മഗിരി ഹോസ്പിറ്റലും ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താത്കാലികമായി കഴിയുന്ന 13 കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി മരുന്നുകള്‍ വിതരണം ചെയ്തു.

കൂടാതെ ഭഷ്യധാന്യങ്ങളും വസ്ത്രങ്ങളും പായ, തലയിണ, കോവിഡ് പ്രധിരോധ സാമഗ്രികള്‍ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങളും, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ വിതരണം ചെയ്ത

മെഡിക്കല്‍ ക്യാമ്പിന്റെയും മറ്റു സാധന സാമഗ്രികളുടെയും വിതരണ ഉത്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ നിര്‍വഹിച്ചു. അഡ്വ. രാജേഷ് രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് എടപ്പാറ, ധര്‍മഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ഡോക്ടര്‍ സിസ്റ്റര്‍ മനീഷ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കൊറമ്പേല്‍, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹന്‍, എബിന്‍ അയ്യപ്പന്‍, ഊര് മൂപ്പന്‍ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →