കിടപ്പുരോഗികള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും കാരുണ്യപ്പൊതിയുമായി അരീക്കര എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി

വള്ളികുന്നം>>അരീക്കര എല്‍.പി സ്‌കൂള്‍ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവം ആയി.തിരുപ്പിറവിയുടെ സന്ദേശമോതി കിടപ്പുരോഗികള്‍ക്കും, മറ്റ് അവശത അനുഭവിക്കുന്നവര്‍ക്കും കാരുണ്യപ്പൊതിയുമായി അരീക്കര എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി.

എടത്വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ വേദിയുടെയും വള്ളികുന്നത്തെ ‘ഒരു കൈസഹായ കൂട്ടായ്മ ‘യുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.സൗഹൃദ വേദി പ്രസിഡന്റ് ഡോ:ജോണ്‍സണ്‍. വി ഇടിക്കുള ഉത്ഘാടനം ചെയ്ത ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ഡി. താരാദേവി അധ്യക്ഷത വഹിച്ചു. 20 കൂട്ടം പലവ്യഞ്ജന സാധനങ്ങളും, ഓട്‌സ്, ബിസ്‌കറ്റ്, സാനിറ്റൈസര്‍ തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍സൗഹൃദവേദി ജനറല്‍ സെക്രട്ടറി റെന്നി തോമസില്‍ നിന്നും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്‍ഡ് ഡി പത്മജാദേവി ഏറ്റുവാങ്ങി. കിറ്റ് വിതരണത്തില്‍ നന്ദന ഏ, സുഹൈനമോള്‍
എന്നിവര്‍ പങ്കെടുത്തു’ഒരു കൈസഹായ കൂട്ടായ്മ’ അഡ്മിന്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി. കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷവും പങ്കിട്ടു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →