ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ മണിക്കൂറുകള്‍ക്കുളളില്‍ ആലുവ പോലിസ് പിടികൂടി

-

ആലുവ>ബൈക്ക് മോഷ്ടിക്കുന്നതിനിടയില്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുളളില്‍ ആലുവ പോലിസ് പിടികൂടി. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പില്‍ വീട്ടില്‍ ആഷ്വിന്‍ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടില്‍ ബിനു മോന്‍ (23) എന്നിവരെയാണ് പിടികൂടിയത്.

കാരോത്തുകുഴിക്ക് എതിര്‍വശത്തെ റസിഡന്‍സ് കോംപ്ലക്‌സിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ വച്ചിരുന്ന ബൈക്കാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ജീവനക്കാര്‍ വരുന്നത് കണ്ട് ശ്രമം ഉപക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മണപ്പുറം നടപ്പാലത്തിന്റെ അടിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

നിരവധി കേസുകളിലെ പ്രതികളാണിവര്‍. ഇന്‍സ്‌പെക്ടര്‍ സൈജു കെ പോള്‍, എസ്.ഐമാരായ കെ.വി.ജോയി, ശിവാസ് സി.പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →