പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു

പോത്താനിക്കാട് >>പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് കല്ലട ഭൂതപ്പാറ ഭാഗത്ത് ജന്‍മിയാംകുളം വീട്ടില്‍ അരവിന്ദ് ഗോപി (23) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് കര്‍ഷക സഹകരണ സംഘത്തിലേക്ക് കഴിഞ്ഞ പത്തൊന്‍പതാം തിയതി നടന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവല്‍, എസ്.സി.പി.ഒ അജീഷ് കുട്ടപ്പന്‍ സി.പി..ഒ ജീസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →