അറബിക് ദിനാചരണവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും

-

പെരുമ്പാവൂര്‍>>പെരുമ്പാവൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അലിഫ് അറബി ക്ലബ്ബിന്റെ ആദിമുഖത്തില്‍ അറബിക് ദിനാചരണം പൂര്‍വ്വ അറബി അധ്യാപകരെ ആദരിക്കലും നടത്തി. ചടങ്ങില്‍ പിടിഎ പ്രസിഡന്റെ് ടിഎം റസിര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടകന്‍ നഗരസഭ ചെയര്‍മാന്‍ ടിഎം സക്കീര്‍ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വ അധ്യാപകരായ പി എസ് മുഹമ്മദ്, ഡോ കുഞ്ഞുമുഹമ്മദ് പുലവത്ത്.

മീതീന്‍പിള്ള, സലീം ഫാറൂഖി, അബ്ദുല്‍ സലാം എന്നീ പൂര്‍വ്വ അറബിഅധ്യാപകരെ ആദരിച്ചു. ചടങ്ങിനു പ്രിന്‍സിപ്പല്‍ എസ് സുകു, എച്ച് എം ജി. ഉഷകുമാരി, എംകെ പൗലോസ്,ഹൈനാത്ത് കെ ബി, റംസി എ കെ

എന്നിവര്‍ സമര്‍പ്പിച്ചു. അറബി അധ്യാപകനായ നൗഷാദ്‌സ്വാഗതവും സുനിത ടീച്ചര്‍ നന്ദിയും പറഞ്ഞു.കുട്ടികളുടെ സര്‍ഗ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അവതരണവും നടന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →