കുട്ടിയെ ദത്തു നല്‍കിയത് അനുപമയുടെ സമ്മതപ്രകാരം, അജിത്തുമായി അടുത്തത് തന്റെ ഭര്‍ത്താവായിരിക്കെ; ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യ

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>കുട്ടിയെ തിരികെ കിട്ടാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന അനുപമയ്ക്കെതിരെ ആരോപണങ്ങളുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും, സമ്മതപത്രം നല്‍കിയതിന് താനും സാക്ഷിയാണെന്ന് നസിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുക്കുന്ന സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ പറഞ്ഞു. തന്റെ ഭര്‍ത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും, തന്നെ ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹ മോചനം നേടിയതെന്നും നസിയ ആരോപിച്ചു.ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടില്‍വരെ പോയി വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയതെന്ന് നസിയ വ്യക്തമാക്കി.

അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയപ്പോള്‍ അജിത്തിനോട് ചോദിച്ചു. അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നായിരുന്നു മറുപടി.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ മോചനം നേടിയതെന്നും നസിയ പറഞ്ഞു.

.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →