കോതമംഗലം >>ലളിതമായ ജീവിതം നയിച്ച് പാര്‍ട്ടിയിലും പൊതു സമൂഹത്തിലും മാതൃക കമ്യൂണിസ്റ്റായിത്തീര്ന്ന സഖാവായിരുന്നു എ ആര് വിനയനെന്ന് ആന്റണി ജോണ്‍ എം എല്‍ എ . രണ്ടു വട്ടം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് മാതൃക ജനപ്രതിനിധിയെന്ന് തെളിയിക്കാനും സഖാവ് വിനയന് കഴിഞ്ഞു വെന്നും എം എല്‍ എ പറഞ്ഞു. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും വികസന കാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലും ശ്രദ്ധ പുലര്‍ത്താനും വിനയന് സഖാവിന് കഴിഞ്ഞിരുന്നുവെന്നും എം എല്‍ എ പറഞ്ഞു.
സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ ആര് വിനയന്റെ നിര്യാണത്തെ തുടര്‍ന്ന് ചെറുവട്ടൂരില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ .സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന് അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി പി റ്റി ബെന്നി അനുശോചനം പ്രമേയം അവതരിപ്പിച്ചു.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ അഷറഫ്, ജില്ലാ ആക്ടിംഗ് സെക്രട്ടറി കെ എന്‍ സുഗതന് ,ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എല്‍ദോ എബ്രഹാം, സി പി എം ഏരിയാ സെക്രട്ടറി കെ എ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കും പുറം, കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് എം എസ് എല്‍ദോസ് , വ്യാപാരി വ്യവസായി സമതി സെക്രട്ടറി യൂസഫ് കാട്ടാം കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മനോജ് കാനാട്ട്, ഇരമല്ലൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ എ കുഞ്ഞുമുഹമ്മദ്,സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എം കെ രാമചന്ദ്രന് ,ശ്രീദേവി ബാബു ( കേരള കോണ്‍ഗ്രസ് എം), എന്‍ എന്‍ ഇളയത് (ബി ജെ പി),വി എം അലിയാര് (പി ഡി പി),മുസ്ലീം ലീഗ് മണ്ഡലം ട്രഷറാര്‍ കെ എം കുഞ്ഞും ബാവ,കേരളാ കോണ്‍ഗ്രസ് സ്കറിയ വിഭാഗം ഷാജി പീച്ചക്കര, പി എം മുഹമ്മദാലി, സഹീര്‍ കോട്ടപ്പറമ്പില്‍ , ടി സി സന് ജിത് , പി കെ രാജേഷ്, കെ ആര് റെനീഷ് എന്നിവര്‍ പ്രസംഗിച്ചു.
Follow us on