കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതിയ്ക്ക് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റി അംഗീകാരമായി : ആന്റണി ജോണ്‍ എം എല്‍ എ.

സ്വന്തം ലേഖകൻ -

കോതമംഗലം >>>കോതമംഗലം മണ്ഡലത്തില്‍ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതിയ്ക്ക് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോണ്‍ എം. എല്‍. എ അറിയിച്ചു.

22.62 കോടി രൂപയുടെ പദ്ധതിയ്ക്കാണ് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റി അംഗീകാരം നല്കിയത്.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ കിണറും പുതിയ പ്ലാന്റും സ്ഥാപിക്കും.നിലവില്‍ പുന്നേക്കാട് ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേര്‍ന്ന് 6 ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്കും,2 ലക്ഷത്തിന്റെ മറ്റൊരു ടാങ്കും സ്ഥാപിക്കും.

കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല വിപുലീകരിച്ച് പുതുതായി 2265 കണക്ഷന്‍ കൂടി നല്കുന്നതോടെ കീരംപറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.പ്രസ്തുത കാളകടവ് കുടിവെള്ള പദ്ധതിയുടെ ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്നും,സാങ്കേതിക അനുമതി ലഭ്യമാക്കി വേഗത്തില്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുമെന്നും ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →