
കോതമംഗലം >>>പിണ്ടിമന ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പ്ലസ് ടു പരീക്ഷയില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള മെമ്പര്‍ അക്കാഡമിക് എക്സലന്റസ് അവാര്‍ഡ് വിതരണവും അനുമോദന യോഗവും അയിരൂര്‍പാടം ക്ഷീരോദ്പാദക സഹകരണ സംഘം ഹാളില്‍ നടത്തി.ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ എസ് എം അലിയാര്,ലാലി ജോയ്,സിജി ആന്റണി,കോ – ഓര്‍ഡിനേറ്റര്‍ എം എ അന്‍ഷാദ്,ജാസ് പബ്ലിക് ലൈബ്രറി സെക്രട്ടറി അശ്വതി അരുണ്എന്നിവര് സന്നിഹിതരായിരുന്നു.
വാര്‍ഡിലെ ഇരുപത്തിയാറ് കുട്ടികള്‍ക്കാണ് മെമ്പര്‍ എസ് എം അലിയാര് മാഷ് ഏര്‍പ്പെടുത്തിയ മെമ്പര്‍ എക്സലന്റ്സ് അവാര്‍ഡ് വിതരണം ചെയ്തത്.

Follow us on