Type to search

അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദര്‍ കൊലപാതക കേസ് തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി : ആന്റണി ജോണ്‍ എംഎല്‍എ

Latest News Local News News


കോതമംഗലം>>>കോതമംഗലം പിണ്ടിമന പഞ്ചായത്തില്‍ അയിരൂര്‍പാടം സ്വദേശിനി ആമിന അബ്ദുള്‍ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോണ്‍ എംഎല്‍എഅറിയിച്ചു.

കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തില്‍ അയിരൂര്‍പാടം സ്വദേശിനി പാണ്ട്യാര്‍പ്പിള്ളില്‍ വീട്ടില്‍ ആമിന അബ്ദുള്‍ ഖാദര്‍ മാര്‍ച്ച് മാസം ഏഴാം തീയതി പാടത്ത് പുല്ല് മുറിക്കാന്‍ പോയപ്പോള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുകയും കൊലപാതക ശേഷം ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഒരു നാടിനെ ആകെ നടുക്കിയ പട്ടാപകല്‍ നടന്ന സംഭവത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 434/2021 U/s 174 CrPC പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും നാളിതുവരെയായി കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുന്നതിനുമായി അന്വേഷണ ചുമതല ക്രൈംബാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിക്കുകയും,നിയമസഭയില്‍ ചോദ്യമായും സബ്മിഷനുമായും വിഷയം ഉന്നയിച്ചിരുന്നു.

സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രെംബ്രാഞ്ച് ഡി വൈ എസ് പി വൈ.ആര്‍ റസ്റ്റം മിനാണ് അന്വേഷണ ചുമതല.അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തതായും എംഎല്‍എ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.