മൂവാറ്റുപുഴ>>> വായന പൂര്‍ണിമ ഭാഷാഭിമാന പുരസ്കാരം ഹരീഷ് ആര്. നമ്പൂതിരിപ്പാടിന് അനൂപ് ജേക്കബ് എം.എല്‍.എ. കൈമാറി. വായനാ പൂര്‍ണിമ കോഓഡിനേറ്റര്‍ ഇ.വി. നാരായണന് പുരസ്കാരദാന പ്രഖ്യാപനം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശാ സനില്‍ പുരസ്കാര പത്രിക നല്കി. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്‍ജ് രാമമംഗലം ഹൈസ്കൂളിന് ഇക്കൊല്ലത്തെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരവും സമര്‍പ്പിച്ചു. കഥ പറയാം കേള്‍ക്കൂ നാള് വഴികളെക്കുറിച്ച് റ്റിജോ ജോര്‍ജ് കൂത്താട്ടുകുളം സംസാരിച്ചു. ഹെഡ്മാസ്റ്റര് മണി പി. കൃഷ്ണന്, ദേവസ്വം മാനേജര്‍ കെ.എസ്. രാമചന്ദ്രന് , അധ്യാപകരായ എല്‍സി എം.ടി., സിമി തോമസ്, ഗിരിജ വി.എന്‍., സുമ എന്‍, വിദ്യ ഇ.വി., രമ്യ എം. എസ്., സ്മിതാ കെ. വിജയന്, സിനി സി. ഫിലിപ്പ്, ലേഖ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
Follow us on