ടി. വി താരം ആള്‍ദൈവമായി, ദേവിയുടെ അനുഗ്രഹം വാങ്ങാന്‍ കാലില്‍ വീണ് അനുയായികള്‍

-

ചെങ്കല്‍പേട്ട് >>ടെലിവിഷന്‍ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അദ്ഭുതത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.

കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത അന്നപൂര്‍ണി ഇപ്പോള്‍ പുതിയ അവതാരത്തിലാണ്. ‘ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവര്‍ക്കെതിരെ വലവീശിയിരിക്കുകയാണ്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവര്‍ക്ക് അനുഗ്രഹം നല്‍കുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തിലെ വാസ്തവം എന്തെന്ന് അന്വേഷിച്ച പൊലീസിന് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ട് ആണ് ലഭിച്ചത്.

ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയെന്നറിഞ്ഞ യുവതി നിമിഷ നേരം കൊണ്ട് ഒളിവില്‍ പോയി. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →