ഭര്‍ത്താവിനോടുള്ള പ്രതിഷേധവുമായി അനിതയുടെ തെരുവിലെ ദുരിത ജീവിതം

കൊച്ചി>> അനിതാ ബാലുവിന്റെ ജീവിതം ആരെയും കരളലിയിപ്പിക്കും. പക്ഷേ സ്വന്തം ഭര്‍ത്താവും വീട്ടുകാരും ചെയ്ത ചതിയുടെ ഇരയായി മാറി അനിതയുടെ ജീവിതവും.ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്.ഭര്‍ത്താവ് തിരിഞ്ഞുനോക്കുന്നുമില്ല.

നന്നായി പാടുന്ന അനിതാ സണ്ണി.കാല്‍ നൂറ്റാണ്ട് മുമ്പ് അറിയപ്പെടുന്ന ഗായിക. മുതുകുളത്തെ മുരുകന്‍ കണ്ടത്തില്‍ വീട്ടില്‍ വി ബാലകൃഷ്ണന്റെ മൂത്തമകനെ വിവാഹം ചെയ്തതോടെ അനിതാ സണ്ണിയുടെ പേര് അനിതാ ബാലുവെന്നായി. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് ഗള്‍ഫിലെത്തി. ഡോട്‌സ് ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമരക്കാരായി ബാലുവും ഭാര്യയും. പിന്നീട് അതിവേഗ വളര്‍ച്ച. ഗള്‍ഫില്‍ ആറോ ഏഴോ കമ്പനികളുണ്ടായിരുന്നു. നാട്ടിലും ബിസിനസ്സ് സാമ്രാജ്യങ്ങള്‍. പക്ഷേ ഇതെല്ലാം പൊട്ടിപൊളിഞ്ഞു. ഈ ദുരവസ്ഥയാണ് അനിതാ ബാലുവിനെ അഴിക്കുള്ളിലാക്കിയത്. ഇപ്പോള്‍ പ്രതികാരമായി ബര്‍ദുബായിലെ തെരുവില്‍ ദുരിത പൂര്‍ണ്ണ ജീവിതം അനുഭവിക്കുന്നതും.

മുതുകുളത്തെ പ്രധാന ചിട്ടിക്കമ്പിനിക്കാരനായിരുന്നു ബാലുവിന്റെ അച്ഛന്‍. ഇന്റീരിയര്‍ കമ്പനിയടക്കം പലതും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫിലെ ബിസിനസ്സിലെ പ്രശ്‌നങ്ങള്‍ എല്ലാം അവതാളത്തിലാക്കി. താനെടുത്ത കടങ്ങളാണ് തുടക്കമെന്ന് ബാലുവും സമ്മതിക്കുന്നു. 2013ല്‍ തന്നെ ബാലു ഗള്‍ഫ് വിട്ടു. സാമ്പത്തിക കേസില്‍ പിടിക്കപ്പെടുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. ഇളയ മകനേയും കൂടെ കൂട്ടി. അപ്പോഴും അനിത ഗള്‍ഫില്‍ തുടര്‍ന്നു. ബിസിനസ്സുകള്‍ മുമ്പോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇതിനിടെ ബിസിനസ്സില്‍ അനിതയുടെ ചില അടുത്ത ബന്ധുക്കളും ഇടപെട്ടു. ഇവരുടെ കൈയില്‍ നിന്നുണ്ടായ പിഴവ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായി. അങ്ങനെ അനിതാ ബാബു മൂന്ന് കൊല്ലം ജയിലിലായി. ഭര്‍ത്താവും ബന്ധുക്കളുമെല്ലാം രക്ഷപ്പെടുകയും കൈയൊഴിയുകയും ചെയ്തു.

കൂടെ നിന്നവര്‍ ചതിച്ചെന്ന തിരിച്ചറിവ് പഴയ പാട്ടുകാരിയെ മാനസികമായി വേദനിപ്പിച്ചു. ഈ വേദനയില്‍ നിന്നാണ് അവര്‍ തെരുവിലെ ജീവിതത്തിലേക്ക് നീങ്ങിയത്. മൂത്ത മകന്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്. യുകെയില്‍ പഠിച്ച മകന്‍ അവിടെ സ്‌കൂളിലെ അദ്ധ്യാപകനാണ്. ഭര്‍ത്താവ് ബാലു വേറൊരു വിവാഹം നിയമപ്രകാരം തന്നെ ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ഭാര്യ ഗള്‍ഫിലായതു കൊണ്ട് ഇളയ മകനേയും തന്റെ അച്ഛനേയും അമ്മയേയും നോക്കാന്‍ ആരുമില്ല. ഈ പ്രയാസം തീര്‍ക്കാന്‍ രണ്ടാം വിവാഹമെന്നാണ് ബാലു പറയുന്നത്. എന്നാല്‍ അനിതയെ നിയമപരമായി വിവാഹ മോചനം ചെയ്യാതെ എങ്ങനെ മുതുകുളത്തുകാരന്‍ രണ്ടാം വിവാഹം നടത്തിയെന്നത് വലിയ നിയമപ്രശ്‌നമായി അവശേഷിക്കും. രണ്ടാം വിവാഹത്തിലും ബാലുവിന് കുട്ടിയുണ്ട്. നിലവില്‍ ബാലുവിതാമസിക്കുന്നത് കൊച്ചിയിലാണ്.

ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ കഴിയുന്ന മലയാളി വനിതയുടെ കഥ വൈറലാകുമ്പോാഴാണ് ചതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി അനിതാ ബാലു കഴിയുന്നത് ഈ ടെലിഫോണ്‍ ബൂത്തിലാണ്. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും.

ബര്‍ദുബായില്‍ നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു അവര്‍ ഇപ്പോള്‍ വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിനിയാണ് അനിതാ ബാലു. തന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അനിത. ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ് അനിതാ ബാലുവിന്റെ കഥ. 1996 മുതല്‍ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളില്‍ നിന്നു ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിര്‍ത്തിയതു ഭാര്യ അനിതയെയായിരുന്നു. ഇതിനൊപ്പമാണ് സഹോദരങ്ങളുടെ ചതിയും.

വായ്പ തിരിച്ചടക്കാനാതായപ്പോള്‍ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവര്‍ മൂത്ത മകനെയും കൊണ്ടു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവില്‍ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകന്‍ താന്‍ പഠിച്ച സ്‌കൂളില്‍ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ അനിത തയ്യാറായതുമില്ല. ഭര്‍ത്താവിനോടുള്ള പ്രതിഷേധവുമായി അവര്‍ തെരുവില്‍ ഇറങ്ങി.

തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു. 22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും. രണ്ടു കൂട്ടരും സിവില്‍ കേസ് നല്‍കിയപ്പോള്‍ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര്‍ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വസ്തുത.

അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഈ മാസം (ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്‍കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ തെരുവില്‍ നിന്ന് മാറില്ലെന്ന് അവര്‍ പറയുന്നു.

ബര്‍ദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേര്‍ന്നുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാന്‍സിസ്റ്ററുമായി ജീവിക്കുകയാണ് ഇവര്‍.വിവിധ വസ്തുക്കളില്‍ ചിത്രങ്ങള്‍ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവര്‍ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോണ്‍ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയില്‍ പാട്ടുകള്‍ കേട്ടുകൊണ്ടുള്ള ചിത്ര രചന.

പരിസരങ്ങളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവര്‍ ് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ അവര്‍ ബര്‍ ദുബായ് റഫാ പൊലീസ് സ്റ്റേഷനില്‍ നിന്നു പോകാന്‍ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കു ഭക്ഷണവും മറ്റും നല്‍കുകയും ചെയ്‌തെങ്കിലും ജീവിക്കാനുള്ള തത്രപാടിലായിരുന്നു അവര്‍. പിന്നീട് ടെലിഫോണ്‍ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവര്‍ക്ക് നേരിടേണ്ടി വന്നില്ലെന്നാണ് സത്യം

ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു.സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുണ്ട് അനിതയ്ക്ക്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →