LOADING

Type to search

മികച്ച അംഗന്‍വാടി പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീജ ശ്രീധരന് സ്വീകരണം നല്‍കി

Latest News Local News News

പെരുമ്പാവൂര്‍ >>>വെങ്ങോലമികച്ച അംഗന്‍വാടി പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീജ ശ്രീധരന് സംസ്‌കാര സാഹിതി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. സംസ്‌കാര സാഹിതി ചെയര്‍മാന്‍ അജിത് കടമ്പനാട് അധ്യക്ഷത വഹിച്ച ചടങ്ങ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.

നാടിനും നാട്ടുകാര്‍ക്കും അഭിമാനമായ മാതൃകാധ്യാപികയുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറകള്‍ക്ക് വീണ്ടും ഊര്‍ജം പകരും എന്ന് എംഎല്‍എ പ്രശംസിച്ചു. ബ്ലോക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ്.പ്രസിഡന്റുമാരായ കുര്യാക്കോസ്, കെ എന്‍ സുകുമാരന്‍ , പഞ്ചായത്ത് പ്രസി. എന്‍ ബി ഹമീദ്, ഇ വി നാരായണന്‍ മാഷ് , എ കെ ജോര്‍ജ് , പൂനൂര്‍ ഗവ.സ്‌കൂള്‍ എച്ച് എം ശ്രീലത ടീച്ചര്‍, തുരുത്തുമ്മന്‍ ജോര്‍ജ് , ജീന്‍സ് ഏലിയാസ് , സുരേഷ് തോപ്പില്‍ , പി പി യാക്കോബ്, കെ പി ഏലിയാസ് ,സൂസി ടീച്ചര്‍, ബിജിമാഷ് എന്നിവരുള്‍പ്പെടെ നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.