അനീഷ് ജോര്‍ജ് കൊലപാതകം; പൊലീസ് കസ്റ്റഡിക്ക് അപേക്ഷ നല്‍കും

-

തിരുവനന്തപുരം>>പേട്ടയില്‍ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമണ്‍ ലാലനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക. സൈമണ്‍ ലാലനെ കൊല നടന്ന വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്തിനെ സൈമണ്‍ ലാലന്‍ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് കൊല ചെയ്‌തെന്നായിരുന്നു സൈമണ്‍ ലാലന്‍ ആദ്യം പറഞ്ഞതെങ്കിലും ബോധപൂര്‍വ്വമാണ് കൃത്യം ചെയ്തതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →