ലാലന് കുരുക്ക് മുറുകുന്നു:അനീഷിന്റെ കൈയില്‍ ഉണ്ടായിരുന്നത് അമ്മയുടെ ഫോണായിരുന്നെന്ന വ്യാജ വാദം പൊളിച്ചടുക്കി പൊലീസ്

തിരുവനന്തപുരം>>പേട്ടയില്‍ മകളുടെ കാമുകനെ കുത്തിക്കൊന്ന കേസില്‍ അനീഷിന്റെ കൈയില്‍ ഉണ്ടായിരുന്നത് അമ്മയുടെ ഫോണായിരുന്നെന്ന വ്യാജ വാദം പൊളിച്ചടുക്കി പൊലീസ്.

അനീഷിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നെന്ന് സിഐ റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിരീകരിച്ചു. രണ്ട് ഫോണുകളാണ് ഒരേ സമയം അനീഷ് കൈകാര്യം ചെയ്തിരുന്നു. ഒന്ന് ഫോണ്‍ ചെയ്യുന്നതിനും മറ്റേത് വാട്‌സാപ്പ് ഉപയോഗിച്ചുള്ള ചാറ്റിങ്ങിനും ആയിരുന്നു ഉപയോഗിച്ചിരുന്നത്

അനീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്ന അന്ന് കൈയില്‍ കരുതിയിരുന്നത് ചാറ്റിങ്ങിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ആയിരുന്നു. അനീഷിന് കുത്തേറ്റപ്പോള്‍ തന്റെ മറ്റേ ഫോണ്‍ വീട്ടിലുണ്ടെന്നും അതിലേയ്ക്ക് വിളിച്ചാല്‍ അമ്മയെ കിട്ടുമെന്നും പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞതും അനീഷ് തന്നെയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ ഫോണിലേയ്ക്ക് വിളിച്ചാണ് അനീഷിന്റെ അമ്മയോട് മകന് കുത്തേറ്റ വിവരം പറഞ്ഞതെന്നതിനുള്ള ഫോണ്‍കോള്‍ രേഖകള്‍ പൊലീസിന്റെ കൈവശമുണ്ട്. അപ്പോള്‍ അനീഷിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ഏത് ഫോണായിരുന്നെന്ന അന്വേഷണമാണ് രണ്ട് ഫോണുകളുണ്ടെന്ന കണ്ടെത്തലിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. എന്നാല്‍ ലാലന്‍ വിളിച്ചതിനെ തുടര്‍ന്നാണ് അനീഷ് ആ വീട്ടിലേയ്ക്ക് പോയതെന്നും അനീഷിന്റെ കയ്യിലുണ്ടായിരുന്നത് തന്റെ ഫോണായിരുന്നുവെന്നുമായിരുന്നു അനീഷിന്റെ അമ്മയുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് പൊലീസ് പറയുന്നു.

ക്രിസ്തുമസിനും ന്യൂയറിനുമിടയില്‍ അനീഷ് വീട്ടില്‍ വരുമെന്ന് ലാലന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിവസം മുതല്‍ ലാലന്‍ അനീഷിനെ കാത്തിരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. മാത്രമല്ല, അനീഷിന്റെ മണം പിടിച്ചുപോയ പൊലീസ് നായ പുറകുവശത്തെ മതില്‍ വഴിയാണ് പുറത്തേയ്ക്ക് പോയത്. ഇതും അനീഷിനെ ലാലന്‍ വിളിച്ചുവരുത്തിയതല്ലെന്ന കണ്ടെത്തലിന് കാരണമായി. മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്നും അനീഷിന്റെയും ലാലന്റെയും ഭാര്യയുടെയും മകളുടെയും വിരലടയാളങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അഞ്ചാമതൊരാളുടെ സാന്നിദ്ധ്യം പൊലീസ് നിഷേധിക്കുന്നു.

ലാലന്റെ വീട്ടില്‍ നിന്നും പന്ത്രണ്ടോളം കത്തികള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതില്‍ പല കത്തികളുടെയും പിടി ഊരിയതും മുന ഒടിഞ്ഞതുമൊക്കെയാണ്. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും നല്ല കത്തി കൊണ്ടാണ് ലാലന്‍ അനീഷിനെ കുത്തിയിരിക്കുന്നത്. സാധാരണ കറിക്കത്തി കൊണ്ട് കുത്തിയാല്‍ മരണം സംഭവിക്കണമെന്നില്ല. ഇവിടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ കത്തി കൊണ്ട് നെഞ്ചിന്റെ കൃത്യം മധ്യത്തില്‍ കുത്തിയതുകൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകസ്മികമായി ഉണ്ടായ കൊലപാതകമെന്ന് കരുതാനാകില്ലെന്ന് പൊലീസ് പറയുന്നു.

അനീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊന്നതാണെന്ന വാദവും പൊലീസ് തള്ളികളയുന്നു. ക്രിസ്തുമസിനും ന്യൂയറിനുമിടയില്‍ അനീഷ് വീട്ടില്‍ വരുമെന്ന് ലാലന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിവസം മുതല്‍ ലാലന്‍ അനീഷിനെ കാത്തിരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. മാത്രമല്ല, അനീഷിന്റെ മണം പിടിച്ചുപോയ പൊലീസ് നായ പുറകുവശത്തെ മതില്‍ വഴിയാണ് പുറത്തേയ്ക്ക് പോയത്. ഇതും അനീഷിനെ ലാലന്‍ വിളിച്ചുവരുത്തിയതല്ലെന്ന കണ്ടെത്തലിന് കാരണമായി. മരണപ്പെട്ട അനീഷ് മുമ്ബും സുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →