LOADING

Type to search

അഞ്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

Latest News Local News News

കൊല്ലം>>>കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ഇടമുളക്കില്‍ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് അഭിഷേക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.