അനന്യയുടെ മരണം: ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യും

രാജി ഇ ആർ -

കൊച്ചി>>>ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞതിനു പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സ് (28) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറുടെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും.

ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും വിശദമായ അന്വേഷണത്തിലേക്കു കടക്കുക. അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി അനന്യയുടെ സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നാണ് അനന്യ വെളിപ്പെടുത്തിയിരുന്നത്. ശസ്ത്രക്രിയ നടത്തിയ ചിലയിടങ്ങളില്‍ മുറിവുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനന്യ ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച പങ്കാളിയായ ജിജുവും ജീവനൊടുക്കിയിരുന്നു.